Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plastic Dumping

Kottayam

എം​സി​എ​ഫു​ക​ള്‍ പ്ലാ​സ്റ്റി​ക് ഡ​മ്പിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു

ച​ങ്ങ​നാ​ശേ​രി: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ​ത് ട​ണ്‍​ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം. വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ എം​സി​എ​ഫു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് നീ​ക്കം നി​ല​ച്ചു.

കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴി​ക്കി​ല്‍ കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ തോ​ടു​ക​ളി​ലേ​ക്കും ക​നാ​ലു​ക​ളി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി​യ​ത് ട​ണ്‍ ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക്ക് കൂ​ടു​ക​ളും കു​പ്പി​ക​ളും പ്ലാ​സ്റ്റ​ര്‍​ഓ​ഫ് പാ​രീ​സ്, ഡ​യ​പ്പ​ര്‍ പോ​ലു​ള്ള മാ​ലി​ന്യ​ങ്ങ​ളു​മാ​ണ്. ഇ​വ പ​രി​സ്ഥി​തി​യേ​യും ജ​ലാ​ശ​യ​ങ്ങ​ശ​ളേ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്. ദു​രി​ത മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​നും വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി​യ​ത് വ​ലി​യ ബാ​ധ്യ​ത​യാ​ണ്.

ഇ​തു​കൂ​ടാ​തെ വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും നൂ​റു​ക​ണ​ക്കി​ന് എം​സി​എ​ഫു​ക​ളി​ലും മ​റ്റ് ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. മാ​ലി​ന്യം കൃ​ത്യ​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​ത് പ​രി​സ്ഥി​തി, ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ക്ലീ​ന്‍ കേ​ര​ള മി​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ടെ​ങ്കി​ലും എം​സി​എ​ഫു​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സ​മ​യ​ബ​ന്ധി​ത​മാ​യി ത​രം​തി​രി​ച്ച് നീ​ക്കം​ചെ​യ്യു​ന്ന​തി​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി വ്യാ​പ​ക​മാ​യ പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്.

ഉ​റ​വി​ട​ങ്ങ​ളി​ല്‍​നി​ന്നും പ്ലാ​സ്റ്റി​ക്കും പ്ലാ​സ്റ്റി​ക് ഇ​ത​ര മാ​ലി​ന്യ​ങ്ങ​ളും ത​രം​തി​രി​ച്ചു കി​ട്ടാ​ത്ത​തും ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി യ​ഥാ​സ​മ​യം ഇ​വ സം​ഭ​രി​ക്കാ​ത്ത​തും പ്ലാ​സ്റ്റി​ക് നീ​ക്ക​ത്തി​നു ത​ട​സ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ക്ലീ​ന്‍​കേ​ര​ള ക​മ്പ​നി സം​ഭ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ത​രം​തി​രി​ച്ച് ത​മി​ഴ് നാ​ട്ടി​ലെ സി​മ​ന്റ് ക​മ്പ​നി​ക​ളി​ലേ​ക്കും ക​യ​റ്റി വി​ടു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്‍​നി​ന്നും വ​ന്‍​തോ​തി​ല്‍ പാ​സ്റ്റി​ക് എ​ത്തു​ന്ന​ത് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ന്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​തും കേ​ര​ള​ത്തി​നു തി​രി​ച്ച​ടി​യാ​കും.

ഇ​തി​ന​കം ത​ന്നെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ള്‍ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും പ്ര​ത്യേ​ക ക​ര്‍​മ്മ​പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

സ​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് റീ​പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഇ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up